Header Ads

  • Breaking News

    അരിക്കൊമ്പൻ ദൗത്യം ഏതാനും മണിക്കൂറിൽ, മയക്ക് വെടിവെയ്ക്കാൻ അനുയോജ്യമായ സ്ഥലത്ത്



    അരിക്കൊമ്പൻ ദൗത്യം ഏതാനും മണിക്കൂറിൽ. മയക്ക് വെടി വെയ്ക്കാൻ അനുയോജ്യമായ സ്ഥലതാണ് നിലവിൽ അരികൊമ്പൻ ഉള്ളത്. അരികൊമ്പനും ചക്ക കൊമ്പനും അടുത്തായിരുന്നു ഉണ്ടായിരുന്താ എന്നാൽ ചക്ക കൊമ്പനെ പടക്കം പൊട്ടിച്ച അവിടെ നിന്ന് മാറ്റുകയായിരുന്നു.

    അരിക്കൊമ്പനെ വളഞ്ഞ് വനം വകുപ്പ്. അരിക്കൊമ്പ നാല് ഭാഗത്തും ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. മയക്ക് വെടിവച്ച് ആനയേ സിമന്റ് പാലത്ത് എത്തിക്കാൻ നീക്കം. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിയത്. ഈ മേഖലയിൽ രണ്ട് കാട്ടാനകളാണ് ഉള്ളത് ഒന്ന് അരിക്കൊമ്പനും മറ്റൊന്ന് ചക്ക കൊമ്പനുമാണ്.

    മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴി‍ഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്. അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.

    No comments

    Post Top Ad

    Post Bottom Ad