ടിപ്പർ ലോറിയിൽ ഓട്ടോറിക്ഷയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: ടിപ്പർ ലോറിയിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പറക്കളായി ലെ രാഗേഷ് (24), കാലിക്കടവിലെ മാധവി (44), പറക്കളായിലെ മാക്കം (70) എന്നിവർക്കാണ് പരിക്കേറ്റത്.
അമ്പലത്തറ മൂന്നാംമൈൽ പാണത്തൂർ റോഡിൽ കഴിഞ്ഞദിവസം രാവിലെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ എതിർ ദിശയിൽ നിന്നും വന്ന ടിപ്പറിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അമ്പലത്തറ പൊലീസ് ഓട്ടോഡ്രൈവറുടെ പേരിൽ കേസെടുത്തു.
No comments
Post a Comment