കോർപ്പറേഷൻ 14-ാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ 14-ാം ഡിവിഷൻ പള്ളിപ്രത്ത് ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. ലീഗ് കൗൺസിലർ പി.കെ. സുമയ്യ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് ടി.വി. റുക്സാനയാണ്. കടാങ്കോട് സ്വദേശിയായ ഇവർ കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മുസ്‍ലിം ലീഗിലെ എ. ഉമൈബയാണ് യു.ഡി.എഫ്. സ്ഥാനാർഥി. 2010-2015 കാലഘട്ടത്തിൽ ചേലോറ ഗ്രാമപ്പഞ്ചായത്ത് പള്ളിപ്രം വാർഡ് അംഗമായിരുന്നു. ബിരുദധാരിയായ ഉമൈബ ചേലോറ മേഖലാ വനിതാ ലീഗ് ഭാരവാഹിയാണ്.
അഡ്വ. ശ്രദ്ധ രാഘവനാണ് ബി.ജെ.പി. സ്ഥാനാർഥി. ബി.ജെ.പി. ജില്ലാ സെക്രട്ടറിയും കണ്ണൂർ ബാറിലെ അഭിഭാഷകയുമാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടക്കാട് ഡിവിഷനിൽനിന്ന് മത്സരിച്ചിട്ടുണ്ട്. ടി.വി. റുക്സാന (എൽ.ഡി.എഫ്. സ്വതന്ത്ര),എ. ഉമൈബ (യു.ഡി.എഫ്.),അഡ്വ. ശ്രദ്ധ രാഘവൻ (ബി.ജെ.പി.)
No comments
Post a Comment