Header Ads

  • Breaking News

    വ്യാപാരിയെ കൊന്നു കഷണങ്ങൾ ആക്കി ട്രോളി ബാഗിലാക്കി ചുരത്തിൽ തള്ളി, 18 വയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ


    വ്യാപാരിയെ കൊന്നു കഷണങ്ങൾ ആക്കി ട്രോളി ബാഗിലാക്കി ചുരത്തിൽ തള്ളി, 18 വയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

    മലപ്പുറം: വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാ​ഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിനെയാണ് (58) കൊലപ്പെടുത്തിമൃതദേഹഭാ​ഗങ്ങൾ ഉപേക്ഷിച്ചത്. അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപമാണ് ട്രോളി ഉപേക്ഷിച്ചത്.

    സംഭവത്തിൽ സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി (22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരെ പിടികൂടി. ചെന്നൈയിൽ പിടിയിലായ ഇരുവരും തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.

    ഇന്ന് മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തി അന്വേഷണം നടത്തും. ഷിബിലിയും ഷബാനയും കഴിഞ്ഞ ദിവസം മുതൽ ഒളിവിലായിരുന്നു. ഇവർ പിന്നീട് ചെന്നൈയിലേക്ക് മുങ്ങി. കേരള പൊലീസ് നൽകിയ വിവരമനുസരിച്ച് ഇവരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ അഗളിയിലെ കൊക്കയിൽ പൊലീസ് തെരച്ചിൽ നടത്തും. സിദ്ദിഖിന്റെ എടിഎം കാർഡും നഷ്ടമായിട്ടുണ്ട്. പണം തട്ടാനുള്ള ശ്രമത്തിനിടെ കൊലപാതകം നടത്തുകയായിരുന്നെന്നാണ് നി​ഗമനം.


    No comments

    Post Top Ad

    Post Bottom Ad