Friday, January 3.

Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ അഭിമുഖം നടത്തുന്നു.




    കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.

    സ്‌കില്‍ ഡെവലപ്‌മെന്റ് ഫാക്കല്‍റ്റി, അക്കൗണ്ടന്റ്, എച്ച് ആര്‍ സെക്ഷന്‍, ഓഫീസ് സെക്ഷന്‍, ഫാക്ടറി സെക്ഷന്‍, ക്ലര്‍ക്, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍, പി എസ് സി ട്രെയിനര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മലയാളം ടൈപ്പിസ്റ്റ്, ഇലക്ട്രിഷ്യന്‍, ഇന്‍സ്ട്രക്ടര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍) മാര്‍ക്കറ്റിംഗ് മാനേജര്‍, കമ്മ്യൂണിക്കേഷന്‍ മാനേജര്‍(വര്‍ക്ക് ഫ്രം ഹോം), ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സി ആര്‍ ഇ, സെയില്‍സ്-മാര്‍ക്കറ്റിംഗ് ആന്‍ഡ് എ എം പി, ഡിസ്ട്രിബ്യൂഷന്‍ എന്നീ മേഖലകളിലാണ് ഒഴിവുകള്‍.

    യോഗ്യത: പി.ജി, ഡിഗ്രി, എം ബി എ, എം കോം, എം എസ് ഡബ്യൂ, എം എ ഇംഗ്ലീഷ്, ബിടെക്ക് (സിവില്‍,മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍), ഐ ടി ഐ (ആര്‍ എ സി/ എം എം വി വെല്‍ഡര്‍/റേഡിയോ ആന്‍ഡ് എ എം പി, ടി വി), പ്ലസ് ടു, എസ് എസ് എല്‍ സി. താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.

    നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്റ്റേഷന്‍സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 -2707610, 6282942066.

    No comments

    Post Top Ad

    Post Bottom Ad