Header Ads

  • Breaking News

    വനിതാ കമ്മീഷന്‍ അദാലത്ത്: 27 പരാതികള്‍ തീര്‍പ്പാക്കി





    വനിതാ കമ്മീഷന്‍ അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. കണ്ണൂര്‍ കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ആകെ 90 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 10 എണ്ണത്തില്‍ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് തേടി. ബാക്കി 53 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. അടുത്ത സിറ്റിംഗ് ജൂണ്‍ 20ന് നടക്കും.
    അദാലത്തില്‍ പാനല്‍ അഭിഭാഷകരായ അഡ്വ. കെ പി ഷിമ്മി, അഡ്വ. കെ എം പ്രമീള, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍ പി മാനസ ബാബു, വനിതാ സെല്‍ ഓഫീസര്‍ കെ പി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad