Header Ads

  • Breaking News

    മഅദനിക്ക് തിരിച്ചടി; കേരളത്തിലേക്ക് വരാൻ കർണാടക ആവശ്യപ്പെട്ട 56.63 ലക്ഷം നൽകണം, ഹർജി തള്ളി സുപ്രീം കോടതി




    പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ ലക്ഷങ്ങൾ ചെലവ് ചുമത്തിയ കർണാടക പോലീസ് നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പോലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യപ്പെട്ട് മഅദനി കൊടുത്ത ഹർജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

    ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. സർക്കാർ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി മഅദനിയുടെ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.


    മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് പൊലീസ് അകമ്പടിയുടെ ചെലവായി മാസം 20 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്നായിരന്നു കർണാടക പോലീസിന്റെ ആവശ്യം. കഴിഞ്ഞ ദിവസം തുക വെട്ടികുറയ്ക്കാനാകില്ലെന്ന് കർണാടക പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബെംഗളൂരു തീവ്രവാദ വിരുദ്ധ സെൽ ആയിരുന്നു മഅദനിയുടെ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകിയത്.

    സുരക്ഷ ഭീഷണിയും റിസ്‌കും പരിശോധിച്ചാണ് തുക കണക്കാക്കിയതെന്ന് സെൽ കോടതിയെ അറിയിച്ചത്. 2018-നെക്കാള്‍ സുരക്ഷയ്ക്ക് ചെലവ് കൂടി. അതിനാലാണ് മുമ്പ് മഅദനി കേരളത്തിലേക്ക് പോയപ്പോള്‍ ഈടാക്കിയതിനെക്കാളും കൂടിയ തുക ഈടാക്കുന്നതെന്നും സെൽ കോടതിയെ അറിയിച്ചു.

    ആറ് ഉദ്യോ​ഗസ്ഥരെയാണ് മഅദനിയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുളളത്.സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങളുടെ വിവരം മഅദനി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്രയും തുക ആവശ്യമായി വരുമെന്നും കർണാടക സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മഅദനിയുടെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.


    No comments

    Post Top Ad

    Post Bottom Ad