Header Ads

  • Breaking News

    75 രൂപയുടെ നാണയം പുറത്തിറക്കി; പ്രത്യേകതകൾ എന്തൊക്കെയെന്നറിയാം



    ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് മോദി നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തത്.

    35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. അശോക സ്തംഭത്തിലെ സിംഹമാണ് നാണയത്തിന്‍റെ ഒരുവശത്ത്. സത്യമേവ ജയതേ എന്ന വാചകം ഇതിന്‍റെ അടിയിലായി നൽകിയിട്ടുണ്ട്. ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്ന വാക്ക് ഇടതുവശത്തും ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് വലതുവശത്തും ചേർത്തിട്ടുണ്ട്.

    നാണയത്തില്‍ രൂപയുടെ ചിഹ്നമാണ് മറ്റൊരു പ്രത്യേകത. മറുവശത്ത് പാര്‍ലമെന്‍റ് കോംപ്ലക്‌സും. 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും നാണയത്തിന്. 35 ഗ്രാം ഭാരമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മിച്ചത്. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മിച്ചത്.

    ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാർഗനിർദേശങ്ങളെല്ലാം പാലിച്ചാണ് നാണയത്തിന്റെ ഡിസൈൻ തയ്യാറാക്കിയതെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളിൽ 200 സെറേഷനുകൾ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിർമിച്ചത്.

    No comments

    Post Top Ad

    Post Bottom Ad