Header Ads

  • Breaking News

    80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ KR-603 ലോട്ടറി ഫലം പുറത്ത്




    കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-603 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 270100 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KP 135286 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    No comments

    Post Top Ad

    Post Bottom Ad