പ്ലസ് വൺ പ്രവേശനം: 81 താത്ക്കാലിക ബാച്ചുകള്‍ തുടരും, 30 ശതമാനം വരെ മാർജിനൽ സീറ്റ് വർദ്ധന
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ 2023-24 വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താത്ക്കാലിക ബാച്ചുകൾ തുടരാൻ അനുമതി നൽകി മന്ത്രിസഭാ യോഗം. മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നൽകി.
2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരും. താത്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താത്ക്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂർ കെകെഎൻ പരിയാരം സ്മാരക സ്‌കൂളിൽ താത്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉൾപ്പെടെയുള്ള 81 താത്ക്കാലിക ബാച്ചുകളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സർക്കാർ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ് ഉണ്ടാകും.
No comments
Post a Comment