Header Ads

  • Breaking News

    നവ​ദമ്പതികൾ സഞ്ചരിച്ച കാറിന്റെ വിൻഡോ ​അശ്രദ്ധമായി ഉയർത്തി; ഗ്ലാസ് കഴുത്തിൽ അമർന്ന് 9കാരിക്ക് ദാരുണാന്ത്യം





    സൂര്യാപേട്ട്: അശ്രദ്ധമായി കാറിന്റെ വിൻഡോ ​ഗ്ലാസ് ഉയർത്തിയതുമൂലം തലകുടുങ്ങി ഒമ്പത് വയസ്സുകാരി മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ടിലെ നല്ഗൊണ്ടയിലാണ് ദാരുണ സംഭവം. ബനോത് ഇന്ദ്രജ എന്ന കുട്ടിയാണ് മരിച്ചത്. കാറിന്റെ വിൻഡോ സീറ്റ് താഴ്ത്തുമ്പോൾ കുട്ടി തല പുറത്തേക്കിട്ട നിലയിലായിരുന്നു. വിവാഹം കഴിഞ്ഞെത്തിയ നവദമ്പതികളോടൊപ്പം പിൻ സീറ്റിലിരിക്കുകയായിരുന്നു കുട്ടി. തല പുറത്തേക്കിട്ടാണ് കുട്ടി ഇരുന്നത്. ഇതു ശ്രദ്ധിക്കാതെ ഡ്രൈവർ ഗ്ലാസ് ഉയർത്തിയതോടെ ​ crossorigin="anonymous"> ഗ്ലാസ് കുട്ടിയുടെ കഴുത്തിൽ അമർന്നു.

    സംഭവം ആദ്യം ആരുടെയും കണ്ണിൽപ്പെ‌ട്ടില്ല. ഉച്ചത്തിൽ പാട്ടുവെച്ചിരുന്നതിനാലും പടക്കം പൊട്ടിച്ചതിനാലും കുട്ടിയുടെ കരച്ചിൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വധുവിന്റെ വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങാൻ സമയമാണ് ദുരന്തമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.


    No comments

    Post Top Ad

    Post Bottom Ad