സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം
വിദ്യാർത്ഥികൾക്ക് പുനർ മൂല്യ നിർണയത്തിനോ ഉത്തരക്കടലാസുകളുടെ പകർപ്പിനോ സുക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിർണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് പുനർ മൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. എന്നാൽ ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. ഓരോരുത്തരും രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഹയർ സെക്കണ്ടറി പരീക്ഷയുടെ വിഞ്ജാപനം എച്ച്.എസ്.ഇ പോർട്ടലിൽ ലഭ്യമാണ്. ഹയർ സെക്കണ്ടറി പരീക്ഷ പേപ്പർ പുനർ മൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസ്സുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയുമാണ് ഫീസ്. അപേക്ഷകൾ മേയ് 25 മുതൽ സ്‌കൂളുകളിൽ സമർപ്പിക്കാം.
വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധനക്കുള്ള അപേക്ഷ ഫോം www.vhsems.kerala.gov.in ൽ ലഭിക്കും. അപേക്ഷ ഫോം ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്‌കൂളിൽ മേയ് 31 വൈകുന്നേരം 4 നകം സമർപ്പിക്കണം. ഒന്നിലധികം വിഷയങ്ങൾക്കും ഒരു അപേക്ഷ മതി. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. പുനർ മൂല്യ നിർണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 100 രൂപയുമാണ് ഫീസ്. പുനർ മൂല്യ നിർണയത്തിന്റെ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. സേവ് എ ഇയർ, ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
No comments
Post a Comment