വളപട്ടണം: വളപട്ടണം പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. കൊല്ലത്തിറങ്കൽ സെഞ്ച്വറിപ്ലൈവുഡ് കമ്പനിക്ക് സമീപത്താണ് പുഴയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വളപട്ടണം പോലീസിൻ്റെ സഹായത്തോടെ ഫയർഫോഴ്സ് സംഘമെത്തി ഇന്ന് രാവിലെ നടത്തിയ തെരച്ചലിലാണ് മൃതദേഹം കരയിലെത്തിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
No comments
Post a Comment