Header Ads

  • Breaking News

    തന്റെ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു




    തിരുവനന്തപുരം: സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്.

    വെഞ്ഞാറമൂട്ടിലെ ഒരു ഭക്ഷണ ശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശനിയാഴ്ച 12.30നാണ് സംഭവം നടന്നത്. സ്വീകരണ സ്ഥലത്തേക്ക് നടന്നു പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

    ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസം 31-ന് ആയിരുന്നു മിനി സർവീസിൽനിന്ന് വിരമിക്കേണ്ടിയിരുന്നത്. ഭര്‍ത്താവ് വേണുകുമർ, മക്കൾ: ജയശങ്കർ (പോളിടെക്നിക് വിദ്യാർഥി), ഇന്ദുജ (ഡിഗ്രി വിദ്യാർഥിനി).


    No comments

    Post Top Ad

    Post Bottom Ad