വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പക്കണം; ജുണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ജൂൺ ഏഴിനാണ് സമരം ആരംഭിക്കുന്നത്. വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷൻ റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കുക,
നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വിദ്യാർഥികളുടെ സൗജന്യ യാത്രക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും ആവശ്യമുണ്ട്. എറണാകുളത്ത് ചേര്‍ന്ന ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം.
No comments
Post a Comment