ചെങ്കൽപ്പണകൾ നാളെമുതൽ തുറന്നുപ്രവർത്തിക്കും
ശ്രീകണ്ഠപുരം: ചെങ്കൽമേഖലയിൽ ക്വാറി ഉടമകൾ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലുണ്ടായ ധാരണകളെത്തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സംസ്ഥാന ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻ അറിയിച്ചു. ചൊവ്വാഴ്ച മുതൽ പണകൾ തുറന്ന് പ്രവർത്തിക്കും.
മേഖലയെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്നും കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം അനുഭാവപൂർവം നടപടി സ്വീകരിക്കാമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഉറപ്പുനൽകിയിട്ടുണ്ടെന്നും കെ.മണികണ്ഠൻ അറിയിച്ചു.
ജില്ലയിൽ അറുന്നൂറിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. സമരത്തെത്തുടർന്ന് പണിയില്ലാതെ തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. നിർമാണമേഖലയും തകിടംമറിഞ്ഞു. ചെങ്കൽവ്യവസായത്തിന്റെ അനുബന്ധമേഖലയും പ്രതിസന്ധി നേരിട്ടു. സമരം ഒത്തുതീർന്നതോടെ ആശ്വാസത്തിലാണ് ഈ മേഖലയിലെ തൊഴിലാളികൾ.
No comments
Post a Comment