ഈ വർഷം സ്കൂളുകളിൽ വിദ്യാവാഹൻ ആപ്പ് നിർബന്ധം: രക്ഷിതാക്കൾ രജിസ്റ്റർ ചെയ്യണം
സ്കൂൾ വാഹനത്തിന്റെ വേഗം, യാത്രാ റൂട്ട്, വാഹനം എപ്പോൾ പുറപ്പെട്ടു, നിലവിൽ എവിടെയെത്തി എന്നതുൾപ്പെടെയുള്ള വിശദവിവരങ്ങൾ ആപ്പിൾ ലഭിക്കും. ആപ്പിലൂടെ രക്ഷിതാവിന് ഡ്രൈവർ, വാഹനത്തിലെ സഹായി, സ്കൂൾ അധികൃതർ എന്നിവരുമായി ബന്ധപ്പെടാം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് https://play.google.com/store/apps/details?id=com.kmvd.surakshamitr ഡൗൺലോഡ് ചെയ്ത ശേഷം ആപ്പ് രജിസ്റ്റർ ചെയ്യാൻ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം.
അപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 15052799 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.
No comments
Post a Comment