Header Ads

  • Breaking News

    സംസ്ഥാനത്ത് സൈബര്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി: മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍



    തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാര്‍ കരുതുന്നത്. ഒരു വിഭാഗം സൈബര്‍ കേസുകളില്‍ മാത്രമാണ് പ്രതികള്‍ പിടിയിലാകുന്നത്. എന്നാല്‍, ഇനി മുതല്‍ അങ്ങനെ ആയിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    സംസ്ഥാനത്ത നടന്ന വിവിധ പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്. സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

     

    പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ കടുത്ത നിലപാട് എടുത്തു എന്നും ജനകീയ സേനയായി പൊലീസ് സേന മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത ഘട്ടങ്ങളില്‍ പൊലീസ് സേന ആശ്വാസമായി മാറിയെന്നും ജനമൈത്രി എന്നത് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതായി മാറി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

    No comments

    Post Top Ad

    Post Bottom Ad