മാലിന്യം തള്ളിയതിനെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾക്ക് നിസാര പിഴ മാത്രം! നടപടി കടുപ്പിച്ച് ഹൈക്കോടതി
മാലിന്യം തള്ളിയതിന് പിടിയിലായ വാഹന ഉടമകളിൽ നിന്നും തുച്ഛമായ പിഴ ഈടാക്കിയശേഷം വാഹനം കൈമാറിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റിപ്പോർട്ടുകൾ പ്രകാരം, മാലിന്യം തള്ളിയതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതി അറിയാതെ വിട്ടുനിൽക്കരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് സ്വമേധയാ കേസടുത്ത കേസിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
മാലിന്യങ്ങൾ തള്ളുന്നതിനെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങളിൽ നിന്ന് പിഴയായി 250 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച വിശദീകരണങ്ങൾ കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കലക്ടർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് 250 രൂപ മാത്രം പിഴയായി ഈടാക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, മുൻസിപ്പാലിറ്റി ആക്ടിൽ പതിനായിരം രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.
No comments
Post a Comment