ക്രഷർ, ക്വാറികൾ വീണ്ടും അടച്ചിടും
കണ്ണൂർ: ജില്ലയിൽ ക്രഷർ, ക്വാറി ഉത്പാദനവും വില്പനയും വീണ്ടും നിർത്തിവെക്കും. ഞായറാഴ്ച ചേർന്ന ജില്ലാ ക്രഷർ, ക്വാറി ഓണേഴ്സ് അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിലാണ് തീരുമാനം.
കഴിഞ്ഞദിവസം കളക്ടർ വിളിച്ച യോഗത്തിൽ ഉടമകളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്നും തങ്ങളെ അപമാനിക്കുന്ന നിലപാടാണ് യോഗം സ്വീകരിച്ചതെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. ക്വാറി ഉത്പന്നങ്ങളുടെ വില വർധനയുടെ കാര്യത്തിൽ കളക്ടറുടെ നിർദേശത്തിൽ വ്യക്തതവരുത്തുന്നതുവരെ ക്വാറികൾ അടച്ചിടുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ബെന്നി അറിയിച്ചു.
No comments
Post a Comment