വീണ്ടും ജനവാസ മേഖലയിൽ അരിക്കൊമ്പൻ
അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയിൽ ഇറങ്ങി. എൻടിപ്പട്ടി മേഖലയിലാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഇവിടെ നിന്നും ആന കുത്തനാച്ചിയാർ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ആനയെ വനം വകുപ്പ് ഇതുവരെ നേരിട്ട് കണ്ട് കണ്ടിട്ടില്ല. ആനയ്ക്കായി തിരച്ചിൽ തുടരുകയാണ്.
ആനയെ കണ്ടെത്തിയാലും നിരവധി പ്രശ്നങ്ങൾ പിന്നെയും പരിഹരിക്കാനുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ആനയെ നിരപ്പായ പ്രദേശത്തേക്ക് മാറ്റിക്കൊണ്ട് മാത്രമേ മയക്കുവെടി വയ്ക്കാൻ സാധിക്കൂ. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മയക്കുവെടി വയ്ക്കുന്നത് അപകടകരമാണ്.
ശ്രീവില്ലി പുത്തൂർ മേഘമലെ ടൈഗർ റിസർവ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് മിഷൻ അരി കൊമ്പന്റെ ചുമതല. മയക്കു വെടി വെക്കാൻ ഹെസൂർ ഡിവിഷനിൽ നിന്ന് ഡോ. കലൈവാനനും മധുരാ ഡിവിഷനിൽ നിന്ന് ഡോ. പ്രകാശും ആണ് എത്തിയിരിക്കുന്നത്. മുത്തു, സ്വയംഭൂ എന്നീ രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പനെ തുരത്താനായി തയാറെടുത്തിരിക്കുന്നത്.
No comments
Post a Comment