Header Ads

  • Breaking News

    ശ്രീ മുത്തപ്പൻ' പ്രധാന കഥാപാത്രങ്ങളായി ജോയ് മാത്യുവും അശോകനും







    കണ്ണൂർ : 'ശ്രീ മുത്തപ്പന്‍' സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ തുടങ്ങി. ചന്ദ്രൻ നരിക്കോട് ആണ് സംവിധാനം. ജോയ് മാത്യു, അശോകൻ, ബാബു അന്നൂർ, അനുമോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രമുഖ എഴുത്തുകാരായ ബിജു കെ ചുഴലിയും, മുയ്യം രാജനും ചേർന്നാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്.എന്നതാണ് പുതിയ വാര്‍ത്ത.പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര സന്നിധാനത്തിൽ വെച്ച് നിർമാതാവ് സച്ചു അനീഷും സംവിധായകൻ ചന്ദ്രൻ നരിക്കോടും ചേർന്ന് തിരക്കഥയുടെ പകർപ്പ് ഏറ്റുവാങ്ങി. നടൻ ഷെഫ് നളൻ, മുയ്യം രാജൻ, വിനോദ് മൊത്തങ്ങ, പി പി ബാലകൃഷ്‍ണൻ, ക്ഷേത്രം ഭാരവാഹികൾ മുതലായവർ സന്നിഹിതരായിരുന്നു. കുന്നത്തൂര്‍ പാടി ശ്രീമുത്തപ്പന്‍ ദേവസ്ഥാനത്ത് വാണവര്‍ കുഞ്ഞിരാമന്‍ നായനാര്‍ സ്വിച്ചോൺ കർമ്മം നിര്‍വ്വഹിച്ചു. ചിത്രത്തിൽ സച്ചു അനീഷ്, ഷെഫ് നളൻ, കോക്കാടാൻ നാരായണൻ, വിനോദ് മൊത്തങ്ങ, കൃഷ്‍ണൻ നമ്പ്യാർ, രാജേഷ് വടക്കാഞ്ചേരി, ഉഷ പയ്യന്നൂർ, അക്ഷയ രാജീവ്, ബേബി പൃഥി രാജീവ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad