കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
കാഞ്ഞങ്ങാട് : നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീ പിടുത്തം. രാവിലെ കണ്ണൂർ കോർപ്പറേഷന്റെ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ തീ പിടിച്ചിരുന്നു. പിന്നാലെയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടം വയലിലെ മാലിന്യ പ്ലാന്റിൽ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു.കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ വൻ തീ പിടിത്തം ഉണ്ടായത്.നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
No comments
Post a Comment