പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; പ്രതിയായ ബിജെപിയുടെ പഞ്ചായത്ത് അംഗം പിടിയിൽ
പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിന് ബിജെപിയുടെ പഞ്ചായത്ത് അംഗമാണ് അറസ്റ്റിലായത്. കൊല്ലം പോരുവഴി ബി ജെ പി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് വാർത്ത പ്രചരിപ്പിച്ചത്.വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.
ഈ യൂട്യൂബ് ചാനലിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ആയിരുന്നു യൂട്യൂബ് ചാനൽ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തുടർന്നായിരുന്നു സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്.
No comments
Post a Comment