കൈപ്പാട് ന്യൂട്രിമിക്സ് വിപണിയിൽ
പഴയങ്ങാടി: താവം കൈപ്പാട് സെന്ററിൽ നിന്ന് ഒരുക്കുന്ന കൈപ്പാട് ന്യൂട്രിമിക്‌സിന്റെ വിപണനോദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു.
ഉത്തര മേഖല കാർഷിക ഗവേഷണ വിഭാഗം മേധാവി ഡോ. ടി. വനജ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം. പ്രദീപൻ, കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ഷീല, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഒ.വി നാരായണൻ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി ചെയർമാൻ എം.കെ സുകുമാരൻ, നിഥിനാ ദാസ്, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ എന്നിവർ സംസാരിച്ചു. ഭൗമസൂചിക പദവിയുള്ള കൈപ്പാട് അരി, പുട്ടുപൊടി, അവൽ, പത്തിരിപ്പൊടി, അരിയുണ്ട പായസം എന്നിവയും കൈപ്പാട് സെന്റർ വിപണിയിലെത്തിച്ചിട്ടുണ്ട്. ഫുഡ് പാർക്കും പ്രവർത്തിക്കുന്നുണ്ട്.
No comments
Post a Comment