Header Ads

  • Breaking News

    യൂട്യൂബർമാർക്ക് തിരിച്ചടി! ഈ പ്രധാന ഫീച്ചർ അടുത്ത മാസം മുതൽ ലഭിക്കില്ല, കാരണം ഇതാണ്





    ജനപ്രിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് പുതിയ മാറ്റങ്ങളുമായി വീണ്ടും രംഗത്ത്. ഇത്തവണ യൂട്യൂബിലെ പ്രധാന ഫീച്ചറുകളിൽ ഒന്നായ ‘സ്റ്റോറിയാണ്’ കമ്പനി നീക്കം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 26 മുതൽ സ്റ്റോറി ഫീച്ചർ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തേക്കുമെന്നാണ് സൂചന. സ്നാപ്പ് ചാറ്റ് സ്റ്റോറിക്കും, ഇൻസ്റ്റഗ്രാം സ്റ്റോറിക്കും സമാനമാണ് യൂട്യൂബിലെ സ്റ്റോറിയും.

    10000- ലേറെ സബ്സ്ക്രൈബേഴ്സുളള യൂട്യൂബേഴ്സിനാണ് സ്റ്റോറികൾ പങ്കുവെയ്ക്കാൻ സാധിക്കുക. മിക്ക യൂട്യൂബേഴ്സും ചാനൽ പ്രമോഷനുകളാണ് സ്റ്റോറിയിലൂടെ നടത്താറുള്ളത്. ജൂൺ 26 മുതൽ പുതിയ സ്റ്റോറികൾ പങ്കുവയ്ക്കാൻ കഴിയില്ലെന്ന് മാത്രമല്ല, നിലവിൽ പങ്കുവയ്ക്കപ്പെട്ടവ ഏഴ് ദിവസം കൊണ്ട് അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.

    No comments

    Post Top Ad

    Post Bottom Ad