ബെംഗളൂരുവിൽ കോൺഗ്രസ് പ്രവർത്തകനെ തലക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ചോഡേശ്വരി നഗറിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശവാസിയായ രവി (42) ആണ് മരിച്ചത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. കൊല്ലപ്പെട്ട യുവാവ് കോൺഗ്രസ് പ്രവർത്തകനാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉള്ളതായി നിലവിൽ അനുമാനമില്ലെന്ന് പൊലീസ് അറിയിച്ചു.
No comments
Post a Comment