കണ്ണൂർ മണക്കടവ് പുഴയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു.
ആലക്കോട് : മണക്കടവ് പുഴയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു.
കണ്ണൂർ പള്ളിക്കുന്നിലെ ജേക്കബ് വിൽഫ്രഡ് (50) ആണ് മരിച്ചത് ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പത്തോളം പേരാണ് പുഴയിൽ കുളിക്കാൻ എത്തിയത്. പാറപ്പുറത്ത് നിന്നും കാൽതെറ്റി കയത്തിലേക്ക് വീണ ജേക്കബിനെ കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതശരീരം പുറത്തെടുത്തത്. ആലക്കോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
No comments
Post a Comment