സ്വന്തം സൗരോർജ്ജ നിലയവുമായി എൻ.എ എം കോളജ്
പാനൂർ:കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ ആദ്യമായി ഒരു കോളേജിൽ സൗരോർജ്ജ നിലയം സ്ഥാപിച്ച് കൊണ്ട് കല്ലിക്കണ്ടി എൻ.എ.എം.കോളേജ് മാതൃകയാവുകയാണെന്ന് കോളേജ് ഭാരവാഹികൾ പറഞ്ഞു. കോളേജിലെ സോളാർ പ്ലാന്റ് മെയ് 28 നു രാവിലെ 10 മണിക്ക് വിദ്യുഛക്തി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി മോഹനൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. കോളേജ് ക്യാമ്പസിലേക്ക് ആവശ്യമായ വൈദ്യുതി ഈ പ്ലാന്റിലൂടെ ലഭ്യമാകും. ബാസ്ക്കറ്റ് ബോൾ കോർട്ട് ഇന്ന് മെയ് 26 രാവിലെ 10 മണിക്ക് അഡ്വ.പി സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി.എ.ഹമീദ് അധ്യക്ഷത വഹിക്കും. ഖത്തർ ശൂറ അംഗവും വിദ്യാഭ്യാസ പ്രവർത്തകനും പ്രവാസി സമൂഹത്തിന്റെ മാർഗദർശിയുമായിരുന്ന ഡോ. അഹമ്മദ് മുഹമ്മദ് യൂസുഫ് അൽ ഉബൈദാന്റെ നാമധേയത്തിൽ പൂർത്തിയാകുന്ന മൾട്ടി സ്പോട്ട് ഗെയിം കോർട്ട് ഉദ്ഘാടനം കെ.എം ഷാജി നിർവ്വഹിക്കും. എം.ഇ. എഫ് പ്രസിഡണ്ട് അടിയോട്ടിൽ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങുകളിൽ പ്രമുഖർ പങ്കെടുക്കും. നാക് പീർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അക്രഡിറ്റേഷന്റെ ഭാഗമായി ടീമിന്റെ സന്ദർശനം ഈ മാസം 29,30 തീയ്യതികളിൽ നടക്കും. ഊർജ്ജ സ്വയം പര്യാപ്തതയും വിവിധ വികസന പദ്ധതികളുടെ പൂർത്തീകര ണവും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച സോളാർ ചലഞ്ച് ഫണ്ട് സമാഹരണ ക്യാമ്പയിൻപുരോഗമിക്കുകയാണ്. ജൂൺ 15 വരെയാണ് ക്യാമ്പയിനെന്ന് ഭാരവാഹികളായ പി.പി.എ ഹമീദ്, ഡോ.മജീഷ്, പി.പി.അബുബക്കർ, ടി.അബൂബക്കർ, എൻ.എ കരീം, സമീർ പറമ്പത്ത്, വി ഹാരിസ് എന്നിവർ അറിയിച്ചു.
No comments
Post a Comment