Header Ads

  • Breaking News

    കാട്ടുപന്നികളെ കൊല്ലാൻ അനുമതി; പുതിയ ഉത്തരവ് ഇറക്കി




    തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്ന പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. പൊതുജനങ്ങളുടെ പരാതിയിൽ വൈൽഡ് ലൈഫ് വാർഡന് ഇത് സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉണ്ടായിരുന്ന അധികാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുകൂടി നൽകാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

    നാട്ടിലേക്കിറങ്ങുന്ന പൊതുജനങ്ങൾക്ക് ശല്യമായ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതാണ് ഉത്തരവ്.

    കഴിഞ്ഞ ദിവസവും തൃശ്ശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടിരുന്നു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ്(61) മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം നടന്നത്.

    വീട്ടുപറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടയിൽ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. രാജീവിന്റെ അടുത്തേക്ക് പാഞ്ഞ് വന്ന കാട്ടുപന്നി നെഞ്ചിലിടിച്ചു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി. ഇതിനുശേഷം പന്നി ഓടി മറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad