ഇന്ന് മുതൽ ഗതാഗതം വഴിതിരിച്ച് വിടും
ആലക്കോട് : തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ്, മലയോരഹൈവേ എന്നിവയുടെ ഭാഗമായ ആലക്കോട് പാലം തകർച്ചാ ഭീഷണിയിലാണ്. പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം വഴി യാത്ര നിലച്ചാൽ മലയോര ജനങ്ങളുടെ ജീവിതം തടസ്സപ്പെടും.
തളിപ്പറമ്പ്-കൂർഗ് ബോർഡർ (ടി.സി.ബി.) റോഡിലെ ആലക്കോട് പഴയപാലത്തിൽ അറ്റകുറ്റപ്പണികൾക്കായി അഞ്ചുദിവസത്തേക്ക് ഗതാഗതം വഴിതിരിച്ചു വിടുന്നു.
30-ന് വൈകിട്ട് അഞ്ചുമുതൽ അഞ്ചുദിവസത്തേക്ക് നെല്ലിപ്പാറ, തടിക്കടവ് വഴി ചാണോക്കുണ്ടിലേക്കും തിരിച്ചുമാണ് വഴിതിരിച്ചു വിടുന്നത്.
No comments
Post a Comment