ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി.
ജൂണ്‍ 30 ന് മുൻപ് ബസുകളിലെല്ലാം ക്യാമറ സ്ഥാപിക്കണം എന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്.
സമയം നീട്ടി നല്‍കണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെപ്ടംബര്‍ 30 വരെ സമയം നീട്ടുകയായിരുന്നു.
ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും മൂലം വര്‍ധിക്കുന്ന അപകടത്തിന് പരിഹാരമായാണ് സര്‍ക്കാര്‍ ബസുകളില്‍ ക്യാമറകള്‍ നിര്‍ബന്ധമാക്കിയത്. കൊച്ചിയില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍, കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളും ഫെബ്രുവരിയോടെ ക്യാമറ സ്ഥാപിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം പല തവണ മാറ്റിയാണ് ഇപ്പോള്‍ സെപ്ടംബര്‍ 30 ല്‍ എത്തിയത്.
No comments
Post a Comment