Header Ads

  • Breaking News

    ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി






     ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസി. ആഗസ്ത് 22 മുതല്‍ 

    സെപ്തംബര്‍ അഞ്ചുവരെ കേരളത്തില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ് അധിക സര്‍വീസ്.

    ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. ഫ്ളക്സി നിരക്കായിരിക്കും. തിരക്ക് കൂടുതലുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ യൂണിറ്റുകള്‍ക്ക് സിഎംഡി നിര്‍ദേശം നല്‍കി.

    ബംഗളൂരു, ചെന്നൈ അധിക സര്‍വീസുകള്‍

    പകല്‍ 3.35ന് ബംഗളൂരു- -കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്,- മൈസൂരൂ-ബത്തേരി വഴി), രാത്രി 7.45നും 8.15നും 8.50 നും ബംഗളൂരു- -കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്, കുട്ട- മാനന്തവാടി വഴി), രാത്രി 7.15ന് ബംഗളൂരു-തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്,- സേലം-കോയമ്ബത്തൂര്‍-പാലക്കാട് വഴി), വൈകിട്ട് 5.30ന് ബംഗളൂരു- എറണാകുളം (സൂപ്പര്‍ ഡീലക്സ്,- സേലം- കോയമ്ബത്തൂര്‍- പാലക്കാട് വഴി), വൈകിട്ട് 6.45ന് ബംഗളൂരു- -എറണാകുളം (സൂപ്പര്‍ ഡീലക്സ്, സേലം- കോയമ്ബത്തൂര്‍- പാലക്കാട് വഴി), രാത്രി 6.10ന് ബംഗളൂരു- - കോട്ടയം (സൂപ്പര്‍ ഡീലക്സ്,- സേലം- കോയമ്ബത്തൂര്‍- പാലക്കാട് വഴി), രാത്രി 8.30നും 9.40നും ബംഗളൂരു- കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്,- ഇരിട്ടി വഴി), രാത്രി 10.15ന് ബംഗളൂരു- പയ്യന്നൂര്‍ (സൂപ്പര്‍ ഡീലക്സ് ചെറുപുഴ വഴി), വൈകിട്ട് 6ന് ബംഗളൂരു- -തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്, -നാഗര്‍കോവില്‍ വഴി), വൈകിട്ട് 6.30ന് ചെന്നൈ --തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്, -നാഗര്‍കോവില്‍ വഴി), വൈകിട്ട് 5.30ന് ചെന്നൈ- -എറണാകുളം (സൂപ്പര്‍ ഡീലക്സ്, സേലം -കോയമ്ബത്തൂര്‍ വഴി).


    കേരളത്തില്‍നിന്നുള്ള സര്‍വീസുകള്‍

    ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ ഒമ്ബതുവരെയാണ് അധിക സര്‍വീസുകള്‍. രാത്രി 10-.15നും 10.30നും 10.50നും 11.15നും കോഴിക്കോട്-- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്,- മാനന്തവാടി-കുട്ട വഴി), രാത്രി 9.15ന് തൃശൂര്‍- -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, പാലക്കാട് -കോയമ്ബത്തൂര്‍-സേലം വഴി), വൈകിട്ട് 6.30നും രാത്രി 7.30നും എറണാകുളം -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്,- പാലക്കാട്-കോയമ്ബത്തൂര്‍- സേലം വഴി). വൈകിട്ട് 6.10-ന് കോട്ടയം - -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, പാലക്കാട് -കോയമ്ബത്തൂര്‍-സേലം വഴി), രാവിലെ 9.01നും 10.10നും കണ്ണൂര്‍- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, ഇരിട്ടി വഴി), വൈകിട്ട് 5.30ന് പയ്യന്നൂര്‍- -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്,- ചെറുപുഴ വഴി), രാത്രി എട്ടിന് തിരുവനന്തപുരം--ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, നാഗര്‍കോവില്‍ -മധുര വഴി), വൈകിട്ട് 6.30ന് തിരുവനന്തപുരം-ചെന്നൈ (സൂപ്പര്‍ ഡീലക്സ്, നാഗര്‍കോവില്‍ വഴി), രാത്രി 7.30ന് എറണാകുളം -- ചെന്നൈ (സൂപ്പര്‍ ഡീലക്സ്, കോയമ്ബത്തൂര്‍-സേലം വഴി).


    No comments

    Post Top Ad

    Post Bottom Ad