കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
കോളേജ് മാറ്റവും പുനഃ പ്രവേശനവും
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2023-24 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ / ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ 2023-24 അക്കാദമിക വർഷത്തെ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഏഴാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾ 2023 ജൂലൈ 7 നുളളിൽ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.
പ്രവേശനപരീക്ഷ -ജൂലൈ 3, 4 തിയ്യതികളിൽ
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി. കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്.സി. ഫിസിക്സ് (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ യഥാക്രമം 03.07.2023 , 04.07.2023 എന്നീ തിയ്യതികളിൽ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ അതാത് പഠന വകുപ്പുകളിൽ വച്ച് നടക്കും. പരീക്ഷാ സമയം രാവിലെ 10.30 മുതൽ – 12.30 വരെ. ഇതിലേക്കായുള്ള ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ/ എം എസ്സ് സി/ എം ബി എ/ എൽ എൽ എം/ എം സി എ/ എം എൽ ഐ എസ് സി (സി ബി സി എസ് എസ് ) റഗുലർ / സപ്ലിമെന്ററി മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ 2022 അഡ്മിഷൻ – സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് -2020&2021 അഡ്മിഷൻ), നവംബർ 2022 പരീക്ഷകൾക്ക് ജൂലൈ 04 മുതൽ 10 വരെ പിഴയില്ലാതെയും ജൂലൈ 12 വരെ പിഴയോടുകൂടിയും അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
ജൂലൈ 05ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലേയും സെന്ററുകളിലേയും നാലാം സെമെസ്റ്റർഎം.ബി.എ.ഡിഗ്രീ(റഗു
No comments
Post a Comment