ശുചിത്വ മാലിന്യ സംസ്കരണം: ഒഡിഎഫ് പ്ലസ് തിളക്കത്തിൽ കേരളം
ശുചിത്വ മാലിന്യ സംസ്കരണത്തിൽ വിജയഗാഥയുമായി കേരളം. ഇത്തവണ ഒഡിഎഫ് പ്ലസ് പദവിയാണ് കേരളത്തെ തേടി എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ശുചിത്വ മാലിന്യ സംസ്കരണം നടപ്പാക്കിയത്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുക, വീടുകളിലെ ശുചിമുറി നിർമ്മാണം, പൊതുശൗചാലയ നിർമ്മാണം തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ പഞ്ചായത്തുകൾ നടപ്പാക്കിയത്.
കേന്ദ്രസർക്കാറിന്റെ സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഗ്രാമങ്ങളെ വിലയിരുത്തിയതിനുശേഷമാണ് ഒഡിഎഫ് പ്ലസ് പദവി നൽകുന്നത്. ഖര, ദ്രവ്യ മാലിന്യ സംസ്കരണ രംഗത്ത് ഗ്രാമങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തി വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റാനാണ് ഒഡിഎഫ് പ്ലസിന്റെ ലക്ഷ്യം. കേരളത്തിന് പുറമേ, ഇത്തവണ കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചിട്ടുണ്ട്.
No comments
Post a Comment