Header Ads

  • Breaking News

    കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം ആദ്യം; കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’




    യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കിൽ അഭ്യര്‍ത്ഥിച്ചു.ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി ‘Threads’-ൽ ഇല്ലേ എന്ന്…ആശങ്ക വേണ്ട,,, ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി Trend അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘Threads’-ൽ…

    കെഎസ്ആർടിസി സോഷ്യൽ മീഡിയാ സെല്ലും നിലവിലെ സജീവ സാമൂഹ്യ മാധ്യമ platform-കൾ ആയ Facebook, YouTube, Instagram, Twitter, LinkedIn, dailyhunt, WhatsApp, എന്നിവയ്ക്ക് പുറമേ വളരെ വേഗം trending ആയി മാറിക്കൊണ്ടിരിക്കുന്ന ‘Threads’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലേയ്ക്ക്…കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും 07. 07 .2023 ൽ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘Threads’ പ്ലാറ്റ്ഫോമിൽ join ചെയ്തു കഴിഞ്ഞു.കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റുവിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ കെഎസ്ആർടിസി സോഷ്യൽ മീഡിയ സെല്ലിന്റെ ‘Threads’ അക്കൗണ്ടും follow ചെയ്യുമല്ലോ


    No comments

    Post Top Ad

    Post Bottom Ad