Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

    പുനർമൂല്യനിർണ്ണയ ഫലം

    അഫിലിയേറ്റഡ് കൊളേളജുകളിലെ     മൂന്നാം  സെമസ്റ്റർ   എം എ എക്കണോമിക്സ് , എം എ ഡവലപ്മെന്റ്എക്കണോമിക്സ് ,എം സി ജെ  , എം കോം, എം എ അറബിക്, എം എ ഇംഗ്ലീഷ്,  എം എ മലയാളം, എം എ ഹിസ്റ്ററി , എം എ ഗവേര്ണൻസ് & പൊളിറ്റിക്സ് (ഒക്ടോബർ 2022)  എന്നീ പരീക്ഷകളുടെ  പൂർത്തിയായ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

    പ്രായോഗിക പരീക്ഷകൾ

    രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി, ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 13,14 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

    പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു

    കാലാവർഷക്കെടുതികളെ തുടർന്ന്  മാറ്റി വെച്ച ,07.07.2023 ലെ സർവ്വകലാശാല പരീക്ഷകൾ ,അതാത്  പരീക്ഷാ സെന്ററുകളിൽ വെച്ച് ചുവടെ കൊടുത്ത തീയതികളിൽ  ഉച്ചയ്ക്ക് 1 .30 മുതൽ  നടക്കുന്നതായിരിക്കും.

    1. രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 – 22.07.2023,ശനി

    2. രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-22.07.2023,ശനി

    3. നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023-29.07.2023,ശനി

    4. നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023-15.07.2023,ശനി 

    5. ആറാം സെമസ്റ്റർ എം സി എ ഡിഗ്രി (ലാറ്ററൽ എൻട്രി ഉൾപ്പെടെ -സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2023-13.07.2023,വ്യാഴം.

    ജൂലൈ 7 ലെ പരീക്ഷകൾ 

    കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം ബി എ / എം എൽ ഐ എസ് സി / എം സി എ / എൽ എൽ എം (സി ബി സി എസ് എസ് 2020 സിലബസ് – റെഗുലർ/സപ്ലിമെന്ററി) മെയ് 2023 പരീക്ഷയുടെ ജൂലൈ 7 ലെ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച സമയക്രമം പ്രകാരം ജൂലൈ 19 (ബുധനാഴ്ച)നു നടത്തുന്ന വിധത്തിൽ പുനഃക്രമീകരിച്ചു

    No comments

    Post Top Ad

    Post Bottom Ad