Header Ads

  • Breaking News

    ആനിമേറ്റഡ് അവതാർ: പുതുപുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്




    ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം അവതാറിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് വാട്സ്ആപ്പിൽ അവതാർ ഫീച്ചർ എത്തുന്നത്. ഇത് ഉപഭോക്താക്കൾക്കിടയിൽ വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവതാറിൽ പുതിയ മാറ്റങ്ങൾ എത്തുന്നത്.

    ‘അനിമേറ്റഡ് അവതാർ’ എന്ന പേരിലാണ് പുതിയ ഫീച്ചർ എത്തുക. നിലവിൽ, ഫോട്ടോ എടുത്ത ശേഷം എളുപ്പത്തിൽ അവതാർ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഇതിനോടൊപ്പം അവതാറുകളുടെ ശേഖരം അവതരിപ്പിക്കാനാണ് വാട്സ്ആപ്പിന്റെ നീക്കം. വാട്സ്ആപ്പ് സെറ്റിംഗ്സിൽ അവതാർ കോൺഫിഗറേഷൻ ഇഷ്ടാനുസരണം പരിഷ്കരിക്കുന്നവർക്കാണ് ഈ ഫീച്ചർ അവതരിപ്പിക്കുക. ഇവ എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ച് വാട്സ്ആപ്പ് ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല. ഭാവിയിലെ അപ്ഡേറ്റായി ഈ ഫീച്ചർ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

    No comments

    Post Top Ad

    Post Bottom Ad