Header Ads

  • Breaking News

    ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാം! ‘സൂപ്പ്’ചാറ്റ്ബോട്ടുമായി കൈകോർത്ത് ഐആർസിടിസി



    ട്രെയിൻ യാത്രയിലും രുചികരമായ ഭക്ഷണം ലഭിക്കാനുള്ള അവസരം ഒരുക്കുകയാണ് ഐആർസിടിസി. യാത്ര വേളയിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം സീറ്റിലെത്താൻ ‘സൂപ്പ്’ (Zoop) ചാറ്റ്ബോട്ടുമായാണ് ഇത്തവണ ഐആർസിടിസി കൈകോർത്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അറ്റ് സൂപ്പ് ഫുഡ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചാറ്റ്ബോട്ട് വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുക.

    ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ജെയ്ൻ, ചൈനീസ് തുടങ്ങിയ വിവിധ ഭക്ഷണങ്ങൾ സൂപ്പ് വഴി ഓർഡർ ചെയ്യാനാകും. ആദ്യ ഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത 150 റെയിൽവേ സ്റ്റേഷനുകളിലാണ് സൂപ്പ് ഡെലിവറി ലഭ്യമാക്കുന്നത്. അടുത്ത വർഷത്തോടെ 250 ഓളം റെയിൽവേ സ്റ്റേഷനുകളിൽ ഡെലിവറി നടത്താനാണ് കമ്പനിയുടെ ലക്ഷ്യം. സൂപ്പ് ചാറ്റ്ബോട്ട് വഴി എങ്ങനെ ഓർഡർ നൽകണമെന്ന് പരിചയപ്പെടാം.

    • @zoopfood എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുക
    • Ziva എന്ന ചാറ്റ്ബോട്ടിൽ Hi എന്ന് നൽകുക
    • ‘Order food’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
    • പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുക
    • തുടർന്ന് സൂപ്പ് ടീമിന്റെ ഔദ്യോഗിക നമ്പറിൽ നിന്നും സന്ദേശം ലഭിക്കും
    • തുടർന്ന് പിഎൻആർ സ്റ്റാറ്റസ്, ഫുഡ് ഡെലിവറി ചെയ്യേണ്ട സ്റ്റേഷൻ എന്നിവ രേഖപ്പെടുത്തുക
    • റസ്റ്റോറന്റ് മെനുവിൽ നിന്നും ഭക്ഷണം സെലക്ട് ചെയ്ത് ഓർഡർ കൺഫോം ചെയ്യുക

    No comments

    Post Top Ad

    Post Bottom Ad