ആപ്പിൾ കമ്പനിക്കായി സോഫ്റ്റ് വെയറുകൾ വികസിപ്പിച്ച് ഡാനിൽ; വയനാടിന് അഭിമാനമായി പതിമൂന്നുകാരൻ
ബത്തേരി: ആപ്പിളിനു വേണ്ടി സോഫ്റ്റ് വെയറുകൾ വികസിപ്പിച്ച് രാജ്യാന്തരശ്രദ്ധ നേടി പതിമൂന്ന് വയസ്സുകാരൻ ഡാനിൽ എം.ജോയ്. ഓടപ്പള്ളം ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഈ അതുല്യ പ്രതിഭ. കോവിഡ് കാലത്ത് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ കുട്ടികൾക്കായി ഓൺലൈനായി നടത്തിയ വിവിധ പ്രൊജക്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞതാണ് ഡാനിലിന് ആദ്യം പ്രചോദനമായത്. തുടർന്ന് ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ഇൻ്റൺഷിപ്പിനു ശ്രമിച്ചു. പിന്നീട് ആപ്പിളിനു വേണ്ടി സോഫ്റ്റ് വെയറുകൾ അപ്ഡേറ്റ് ചെയ്യുന്ന ടീമിൽ അംഗമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമംഗങ്ങൾക്കൊപ്പം ഇതു വരെ എട്ട് ആപ്ലിക്കേഷനുകൾ ഡാനിൽ ആപ്പിളിനായി വികസിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഡവലപ്പേഴ്സ് സൈറ്റിൽ ഇവ ഡാനിലിൻ്റെ പേരിൽ പബ്ലിഷ് ചെയ്യുകയുമുണ്ടായി. കരുവള്ളിക്കുന്ന് സ്വദേശിയായ ഡാനിലിൻ്റെ മാതാപിതാക്കൾ എം.കെ ജോയ്, ഇ.പി ഷീന, എന്നിവരാണ്. ഡിയോൺ , ഡാനിയ എന്നിവർ സഹോദരങ്ങളാണ്
No comments
Post a Comment