Header Ads

  • Breaking News

    തരവനനതപര മഡകകൽ കളജനറ പരൽ വയജ ഓൺലൻ എബബഎസ കഴസ; ഡകടറകൻ പൺകടട മനഞഞ കഥ





    ഇടുക്കി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പേരിലുള്ള വ്യാജ എം.ബി.ബി.എസ് ഓണ്‍ലൈൻ ക്ലാസില്‍ പെണ്‍കുട്ടി ആറുമാസം പഠിച്ചെന്ന സംഭവത്തിന് പിന്നാലെ പോയ പൊലീസിന് ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. ഓൺലൈൻ എംബിബിഎസ് ക്ലാസ് പെൺകുട്ടി തന്നെ മെനയുകയും, അത് വീട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു. സംഗതി പൊല്ലാപ്പായതോടെയാണ് ഇടുക്കി സ്വദേശിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിലാണ് പെൺകുട്ടി മെനഞ്ഞ കഥയാണ് ഓൺലൈൻ എംബിബിഎസ് കോഴ്സെന്ന് വ്യക്തമായി.

    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചെന്നും ഓണ്‍ലൈൻ ക്ലാസ് നടത്തിയും മകളെ തട്ടിപ്പിന് ഇരയാക്കിയെന്നായിരുന്നു മാതാപിതാക്കൾ പൊലീസിൽ നടത്തിയ പരാതിയിൽ പറഞ്ഞത്. മൂന്നാർ പൊലീസാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്.

    മകൾ പഠിക്കാൻ മിടുക്കിയായതുകൊണ്ട് തന്നെ ഡോക്ടറാക്കണമെന്നതായിരുന്നു നിർദ്ധനരായ മാതാപിതാക്കളുടെ വലിയ ആഗ്രഹം. 2021ൽ പ്ലസ് ടു പഠനം മികച്ച മാർക്കോടെ പെൺകുട്ടി പാസായി. തുടർന്ന് നീറ്റ് പരീക്ഷ രണ്ടുതവണ എഴുതിയെങ്കിലും എംബിബിഎസ് പ്രവേശനത്തിന് ആവശ്യമായ റാങ്ക് നേടാനായില്ല. ഇത് വീട്ടിൽ അറിയുമ്പോൾ മാതാപിതാക്കൾക്ക് വിഷമമാകുമെന്ന് കരുതി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചെന്ന് പെൺകുട്ടി കളവ് പറയുകയായിരുന്നു.

    അഡ്മിഷൻ ഫീസായി 25000 രൂപ അടയ്ക്കണമെന്നും ക്ലാസുകൾ ഓൺലൈനായാണെന്നും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ നൽകിയ പണത്തിൽ ആദ്യ ഗഡുവെന്ന പേരിൽ പതിനായിരം രൂപ ഗൂഗിൾ പേ വഴി അയച്ചെന്നും പെൺകുട്ടി അറിയിച്ചു. സാങ്കേതികജ്ഞാനം കുറവായ വീട്ടുകാർ ഇക്കാര്യം വിശ്വസിക്കുകയും ചെയ്തു. 2022 നവംബർ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെന്ന് പെൺകുട്ടി പറഞ്ഞു. എല്ലാദിവസവും മുറിയിൽ കയറി വാതിൽ അടച്ച് മകൾ ഓൺലൈനായി മെഡിസിൻ പഠിക്കുകയാണെന്ന് ആ മാതാപിതാക്കൾ വിശ്വസിക്കുകയും ചെയ്തു.

    അതിനിടെ നാലുതവണ മെഡിക്കല്‍ കോളേജില്‍ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ- മെയില്‍ സന്ദേശം ലഭിച്ചെന്നും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഇപ്പോൾ വരേണ്ടതില്ലെന്ന് മറ്റൊരു ഇ-മെയിൽ ലഭിച്ചെന്നും പെൺകുട്ടി വിശ്വസിപ്പിച്ചു. ഇതിൽ സംശയം തോന്നിയ മാതാപിതാക്കൾ നിർബന്ധപൂർവ്വം പെൺകുട്ടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ടു. അപ്പോഴാണ് മകൾക്ക് അവിടെ പ്രവേശനം ലഭിച്ചിട്ടില്ലെന്ന് അവർ അറിയുന്നത്.

    ഓൺലൈൻ ക്ലാസെന്ന പേരിൽ മകളെ ആരോ പണം വാങ്ങി പറ്റിക്കുകയാണെന്നാണ് അപ്പോഴും മാതാപിതാക്കൾ വിശ്വസിച്ചത്. ഇതോടെയാണ് പൊലീസിൽ കേസ് നൽകിയത്. കേസ് നൽകേണ്ടെന്ന് പെൺകുട്ടി ആവർത്തിച്ച് പറഞ്ഞെങ്കിലും വീട്ടുകാർ അത് വകവെച്ചില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ തന്നെ സത്യം തിരിച്ചറിഞ്ഞു. ഓൺലൈൻ എംബിബിഎസ് പഠനം പെൺകുട്ടി തന്നെ മെനഞ്ഞ കഥയാണെന്ന് പൊലീസുകാർ മാതാപിതാക്കളോട് പറഞ്ഞു. കുട്ടിയെ ഉപദേശച്ചശേഷം മാതാപിതാക്കൾക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad