മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ :ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ദേശീയ/ അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ പ്രവേശനമുള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. കോഴ്സിന് പോകുന്ന രാജ്യം/ സ്ഥലം എന്നിവ പരിഗണിച്ച് കാലാകാലങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സ്‌കീമിന് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തുക അനുവദിക്കും. ദേശീയ സര്‍വകലാശാലകളില്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന ഇ- ഗ്രാന്റ്സ് ലഭ്യമാകാത്ത വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി 2.50 ലക്ഷം രൂപയാണ്.
അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയില്ല. അപേക്ഷ അതാത് ഗ്രാമപഞ്ചായത്തില്‍ നല്‍കണം. അപേക്ഷയുടെ കൂടെ അലോട്ട്മെന്റ് മെമ്മോ, കോഴ്സിന് അംഗീകാരം ലഭിച്ച രേഖ, സ്ഥാപനത്തില്‍ നിന്നും മറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം, നേറ്റിവിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍, അപ്രൂവ്ഡ് ഫീസ് സ്ട്രക്ചര്‍, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. ഫോണ്‍: 0497 2700596.
No comments
Post a Comment