Header Ads

  • Breaking News

    ചെറുകുന്നിൽ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി ഗ്യഹോപകരണങ്ങളും വാഹനത്തിന്റെ നമ്പർ പ്ലേറ്റും നശിപ്പിച്ചു.




    കണ്ണപുരം: വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി ഗ്യഹോപകരണങ്ങളും വാഹനത്തിന്റെ നമ്പർ പ്ലേറ്റും നശിപ്പിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. ചെറുകുന്ന് പൂങ്കാവ് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന പി.വി. സലാമിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.പറമ്പിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ വാഷിംഗ് മെഷീനിന്റെ കേബിൾ മുറിച്ചു മാറ്റുകയും സോഫ മറിച്ചിടുകയും വീടിന് മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് നശിപ്പിക്കുകയും പാത്രങ്ങളും മറ്റും വയലിലേക്ക് വലിച്ചെറിയുകയും അടുക്കളയിൽ മലിന ജലം തുറന്നു വിടുകയും ചെയ്ത് 10,000 രൂപയുടെ നഷ്ടം വരുത്തി. സലാമിന്റെ മകളുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

    No comments

    Post Top Ad

    Post Bottom Ad