Header Ads

  • Breaking News

    മകന കളളകകസല കടകകയനന ആരപചച ജലല കരബരഞച ഓഫസന മനനല ഗററല ചങങലകണട കകള ബനധപപചച ദനപതകളട പരതഷധ





    കണ്ണൂര്‍: മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലെ ഗേറ്റില്‍ ചങ്ങലകൊണ്ട് കൈകള്‍ ബന്ധിപ്പിച്ച്‌ ദന്പതികളുടെ പ്രതിഷേധം.

    മട്ടന്നൂര്‍ ചാവശേരി പറമ്ബ് സ്വദേശികളായ സെബാസ്റ്റ്യന്‍, ഭാര്യ ബീന എന്നിവരാണ് ഇന്നലെ രാവിലെ 11.30 ഓടെ പ്രതിഷേധവുമായി ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലെത്തിയത്.

    മകന്‍ സെബിനെ മട്ടന്നൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ആരോപണം. രണ്ടുവര്‍ഷം മുമ്ബാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എക്‌സൈസ് ഉദ്യോഗസ്ഥരെ ചുമതല നിര്‍വഹണത്തിനിടെ ആക്രമിച്ചു എന്ന കള്ളക്കേസ് ചുമത്തിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച്‌ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

    പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ട് തള്ളുകയായിരുന്നു. മകനെ കള്ളക്കേസില്‍ കുടുക്കിയതില്‍ ക്രൈംബ്രാഞ്ചിനും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പല തവണ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ദമ്ബതികള്‍ ആരോപിച്ചു

    ടൗണ്‍ സിഐ സി.എച്ച്‌. നസീബിന്‍റെ നേതൃത്വത്തില്‍ പോലീസെത്തി ദമ്ബതികളെ അനുനയിപ്പിച്ച്‌ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

    അതേ സമയം ഇത്തരത്തില്‍ ഒരു കേസും എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മട്ടന്നൂരില്‍ ഒരു റെയ്ഡിനിടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ സെബിനും സംഘവും മര്‍ദിച്ചു എന്ന എക്‌സൈസിന്‍റെ പരാതിയിലാണ് കേസെടുത്തതെന്ന് മട്ടന്നൂര്‍ പോലീസ് പറയുന്നു. കേസ് ഇപ്പോള്‍ കോടതിയിലാണ്.

    അതിനാല്‍ പോലീസിന് യാതൊരു തരത്തിലുമുള്ള നടപടി സ്വീകരിക്കാനുള്ള സാഹചര്യവും നിലവില്ലെന്ന് എക്‌സൈസും പോലീസും വ്യക്തമാക്കിയെങ്കിലും ദന്പതികള്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പിന്നീട് പോലീസ് ഇവരെ അനുനയിപ്പിച്ച്‌ നാട്ടിലേക്ക് അയച്ചു.



    No comments

    Post Top Ad

    Post Bottom Ad