Header Ads

  • Breaking News

    ജില്ലാതല പട്ടയ മേള ഇന്ന് കണ്ണൂരിൽ




    കണ്ണൂർ : സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് ശനിയാഴ്ച കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. രാവിലെ പത്തിന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മൂന്ന് ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ നിന്നുള്ള പട്ടയങ്ങള്‍, ആര്‍.ആര്‍ തലശ്ശേരി, ദേവസ്വം ലാന്റ് ട്രൈബ്യൂണല്‍, അസൈന്‍മെന്റ് പട്ടയങ്ങള്‍, മിച്ചഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 7454 പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. കായപ്പൊയില്‍ എസ്.ടി കോളനിയിലുള്ള അഞ്ച് പേര്‍ക്കും, തോലമ്പ്ര വില്ലേജിലെ പുരളിമലയിലുള്ള എസ്.ടി വിഭാഗത്തില്‍പ്പെട്ട ഏഴ് പേര്‍ക്കുമുള്ള കൈവശ രേഖയും വിതരണം ചെയ്യും.m  

    ലാന്റ് ട്രൈബ്യൂണല്‍ പയ്യന്നൂര്‍-1817, ലാന്റ് ട്രൈബ്യൂണല്‍ കൂത്തുപറമ്പ്- 3054, ലാന്റ് ട്രൈബ്യൂണല്‍ ഇരിട്ടി-1848, ആര്‍.ആര്‍ തലശ്ശേരി-65, ദേവസ്വം ലാന്റ് ട്രൈബ്യൂണല്‍-300, അസൈന്‍മെന്റ് പട്ടയങ്ങള്‍- 304, മിച്ചഭൂമി പട്ടയങ്ങള്‍- 66 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ അനുവദിച്ചത്. നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ പട്ടയമേളയാണിത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23ന് കൂത്തുപറമ്പ്, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ നടന്ന പട്ടയമേളകളില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍, ലാന്റ് അസൈന്‍മെന്റ് പട്ടയങ്ങളിലായി 2398 പട്ടയങ്ങള്‍ വിതരണം ചെയ്തു. എല്ലാര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യം നിറവേറ്റാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പട്ടയമേളകള്‍ നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad