എൻട്രൻസ് പരിശീലനത്തിന് ധനസഹായം
2023ലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്ലസ് വൺ, പ്ലസ്ടു പഠനത്തോടൊപ്പം മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്നു. വാർഷിക വരുമാന പരിധി ആറ് ലക്ഷം രൂപ. താൽപര്യമുള്ളവർ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് (സ്റ്റേറ്റ് സിലബസ്), ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം. ഫീസ് അടച്ചതിന്റെ രസീത്, പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം, മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ്ങിന് കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/ പഞ്ചായത്ത് എന്നിവയിൽ നിന്ന് സഹായധനം അനുവദിച്ചിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ബയോഡാറ്റ എന്നിവ സഹിതം ആഗസ്ത് 26നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972 700596.
No comments
Post a Comment