കണ്ണൂർ : ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലയിലെ ടൂറിസം സംരംഭകരുടെ വിവര ശേഖരണം നടത്തുന്നു. ജില്ലയിലെ ഹോംസ്റ്റേ, ഹോട്ടല്‍, റിസോര്‍ട്ട്, ഹൗസ്ബോട്ട്, ട്രാവല്‍ ഏജന്‍സി, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കാര്‍ റെന്റല്‍ സര്‍വീസ്, റസ്റ്റോറന്റുകള്‍, തീം പാര്‍ക്ക്, ആയുര്‍വേദ സെന്റേഴ്സ്,
ബോട്ട് ഓപ്പറേറ്റേഴ്‌സ്, സര്‍വീസ് വില്ലകള്‍, സുവനീര്‍ മേക്കേഴ്‌സ്, കര കൗശല നിര്‍മ്മാണ യൂണിറ്റുകള്‍, കൈത്തറി യൂണിറ്റുകള്‍, ടൂറിസം ഗൈഡുകള്‍, സാഹസിക ടൂര്‍ ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവര്‍ക്ക് വിവരങ്ങള്‍ നല്‍കാം. പരിശീലനം ആവശ്യമുള്ളവര്‍ക്ക് അതും രേഖപ്പെടുത്താം. ടൂറിസം സംരഭകര്‍ക്ക് www.dtpckannur.com എന്ന വെബ്സൈറ്റിലെ ജില്ലാ ടൂറിസം ഡയറക്ടറി എന്ന ലിങ്ക് വഴി ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. ഫോണ്‍: 0497-2960336, 2706336, 9447564545.
No comments
Post a Comment