ഒരേ സാധനത്തിന് ഇനി പല വില വേണ്ട! മുഴുവൻ കടകളിലും വിലനിലവാര പട്ടിക നിർബന്ധമാക്കുന്നു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ ഇനത്തിൽപ്പെട്ട സാധനങ്ങൾക്ക് പല വില ഈടാക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് സർക്കാർ. ഇത്തരത്തിൽ വ്യത്യസ്ഥ നിരക്കുകൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വൻ തോതിൽ പരാതി ഉയർന്നതോടെയാണ് പുതിയ നടപടി. ഇതിനെ തുടർന്ന് എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലനിലവാര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു കിലോ ചമ്പാവ് അരിക്ക് പാളയം മാർക്കറ്റിൽ 52 രൂപയും, വിഴിഞ്ഞത്ത് 50 രൂപയും, കഴക്കൂട്ടത്ത് 58 രൂപയുമാണ് നിരക്ക്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ സാധനത്തിന്റെ വിലയിൽ വലിയ അന്തരമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യം ഇല്ലാതാക്കാൻ ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നതാണ്. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനും, ഗുണനിലവാര പരിശോധന ഉറപ്പുവരുത്താനും അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, കാര്യക്ഷമമായ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താൻ വിവിധ വകുപ്പുകൾ കൂട്ടായ പ്രവർത്തനം നടത്തേണ്ടതാണ്
No comments
Post a Comment