Header Ads

  • Breaking News

    ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു; തലനാരിഴക്ക് വൻദുരന്തം ഒഴിവായി



    വയനാട് ജില്ലയിലെ കൽപ്പറ്റ മടക്കി മലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെയാണ് ആണ് അപകടം നടന്നത്. ഫോണ് അടുത്ത് വച്ചു മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുക ആയിരുന്നു.

    പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. 

    No comments

    Post Top Ad

    Post Bottom Ad