Header Ads

  • Breaking News

    ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ കേരളത്തിലെ എക്‌സൈസ് വകുപ്പിന്റെ പഠനയാത്ര: അനുമതി നല്‍കി സര്‍ക്കാര്‍



    തിരുവനന്തപുരം: ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ ഒരുങ്ങി കേരളം. ഇതിനായി കേരളത്തിലെ എക്‌സൈസ് വകുപ്പ് ഗോവയിലേക്ക് പഠനയാത്രയ്ക്ക് ഒരുങ്ങുന്നു. മദ്യക്കച്ചവടത്തിന്റെ മാതൃക പഠിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയക്കാന്‍ എക്‌സൈസ് വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി.

    ഗോവയിലെ മദ്യനികുതി, ലൈസന്‍സിങ് സമ്പ്രദായം, പബ്ബുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനരീതി എന്നിവയാണ് കേരളം പഠിക്കുക. ഗോവയിലെ മദ്യ വിപണന രീതികള്‍ അവിടത്തെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്നാണ് കേരളം കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം.

    ചെറുകിട മദ്യോല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് എക്‌സൈസ് കമ്മീഷണറെ ബെംഗളൂരുവിലേക്ക് അയച്ചിരുന്നു. കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാനുള്ള നീക്കം വിവാദങ്ങളെത്തുടര്‍ന്ന് ലക്ഷ്യംകണ്ടില്ല.

    ബ്രൂവറികള്‍ സ്ഥാപിക്കാന്‍ ചില കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമികാനുമതി നല്‍കിയെങ്കിലും അതിന് പിന്നില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ്, ഗോവയിലെ മദ്യവില്‍പ്പന മാതൃക പഠിക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad